കോഴിക്കോട് നഴ്സിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശിനി സഹല ബാനു (21) ആണ് മരിച്ചത്. പാലാഴി ഇക്ര കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്സാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സഹല ബാനുവിന് ഡ്യൂട്ടി. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ച്‌ എത്തി. ആശുപത്രിക്ക് മുകളിലുള്ള കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക