നബിദിനം പ്രമാണിച്ച്‌ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റം. ഈ മാസം 27-ന് നിശ്ചയിച്ചിരുന്ന അവധി 28-ലേക്കാണ് മാറ്റിയത്. വിവിധ മുസ്ളിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്. മാസപ്പിറവി കാണാത്തതിനാല്‍ അവധി മാറ്റണമെന്ന ശുപാര്‍ശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു.

മാസപ്പിറവി കാണാത്തത് പ്രകാരം കേരളത്തില്‍ 28ന് നബിദിനം ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവധി മാറ്റുന്നതിനുള്ള ശുപാര്‍ശ മുഖ്യന്ത്രിയുടെ മുമ്ബിലെത്തിയത്. അവധി 28ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ വി. അബ്‌ദുള്‍ റഹിമാൻ, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക