ഫാഷൻ ഷോയ്‌ക്കിടെ അനിഷ്ട സംഭവങ്ങള്‍. കോഴിക്കോട് സരോവരത്താണ് ഫാഷൻ ഷോയ്‌ക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. നിലവാരമില്ലാത്ത കോസ്ട്യൂം നല്‍കിയെന്നാരോപിച്ച്‌ ഷോയില്‍ പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പങ്കെടുക്കാനെത്തിയവരും സംഘാടകരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമായി. പ്രശ്‌നം രൂക്ഷമായതോടെ പോലീസ് സംഭവ സ്ഥലത്തെത്തി.

പണം വാങ്ങി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്‌ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധിച്ചത്. പങ്കെടുക്കാൻ എത്തിയവരുടെ പരാതി കേള്‍ക്കുകയും ഫാഷൻ ഷോ നിര്‍ത്തി വെയ്‌ക്കുകയും ചെയ്തു. സംഭവത്തില്‍ ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ദിവസങ്ങളിലായി നടക്കേണ്ടി ഇരുന്ന ഇവന്റില്‍ നാളെ സണ്ണി ലിയോണി മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധവും കയ്യാങ്കളിയും. കോസ്ട്യൂമില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും കോസ്ട്യൂം എത്താൻ വൈകിയതാണ് പ്രശ്‌നത്തിന് കാരണമെന്നും സംഘാടകര്‍ പറയുന്നു. ഇന്ന് പങ്കെടുക്കുന്നവര്‍ നാളെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് പറഞ്ഞതോടെയാണ് പ്രതിഷേധിച്ചതെന്ന് പങ്കെടുക്കാൻ എത്തിയവരും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക