പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയത്തിന് പിന്നില്‍ വോട്ടിങ് മെഷീൻ അട്ടിമറിയെന്ന സംശയം പ്രകടിപ്പിച്ച്‌ റെജി ലൂക്കോസ്. സി.പി.എം സഹയാത്രികനെന്ന നിലയില്‍ ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. സി.പി.എം കുറുമണ്ണൂര്‍ ബ്രാഞ്ച് അംഗമായ റെജി ലൂക്കോസ് പുരോഗമന കലാസാഹിത്യ സംഘം കാണാക്കാരി പഞ്ചായത്ത് പ്രസിഡന്റുമാണ്.

പുതുപ്പള്ളിയിലെ വിജയശിൽപി EVM ആണൊ? സംശയങ്ങൾ ബലപ്പെടുന്നു.

Posted by Regi Lukose on Saturday, 9 September 2023

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നില്‍ പല കാരണങ്ങളും സി.പി.എം നേതൃത്വം ചൂണ്ടിക്കാണിച്ചിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചതിന് തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗമാണ് പ്രധാനമായും യു.ഡി.എഫിന് അനുകൂലമായത് എന്നാണ് സി.പി.എം തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് റെജി ലൂക്കോസ് ഇ.വി.എം അട്ടിമറിയാണോ എന്ന സംശയം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക