കോട്ടയം ജില്ലയിൽ നീണ്ടൂരിനടുത്ത് ഓണം തുരുത്തില്‍ യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നീണ്ടൂര്‍ സ്വദേശിയായ അശ്വിൻ (23) എന്ന യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഒൻപതരയോടെ നീണ്ടൂര്‍ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങള്‍.

ഇവിടെ ലഹരി മാഫിയ സംഘങ്ങള്‍ നിരന്തരം തമ്ബടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. ഇതിനിടെ തിരുവോണ ദിവസമായ ചൊവ്വാഴ്ച പ്രദേശത്ത് യുവാക്കളുടെ സംഘങ്ങള്‍ തമ്ബടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന്, കുത്തേറ്റ് കിടന്ന രണ്ടു പേരെയും നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് അശ്വിൻ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംഭവത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക