മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുള്ള കേസില്‍, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്. സംഭവത്തില്‍ ബസ് കണ്ടക്ടർ സുബിനെ തമ്ബാനൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്.സുബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് യദു നേരത്തെ ആരോപിച്ചിരുന്നു.

രാജ്യസഭാ എംപിയും ഡിവൈഎഫ് ഐ നേതാവുമായ പി റഹിമിന്റെ അയല്‍വാസിയാണ് കണ്ടക്ടർ. മേയറും ഡ്രൈവർ യദുവുമായുള്ള തർക്കത്തിനിടെ റഹിമിനെ കണ്ടക്ടർ വിളിച്ചിരുന്നു. കണ്ടക്ടറെ റഹിമും തിരിച്ചു വിളിച്ചു. അത്തരത്തിലൊരു കണ്ടക്ടറെയാണ് പുലർച്ചെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും സംഭവ സമയത്തും പിറ്റേന്നും ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.

സംഭവം നടന്നതിന്റെ പിറ്റേന്ന് യദു ബസിന് സമീപത്ത് കൂടി പോകുന്ന ദൃശ്യം കെ എസ് ആർ ടി സി ഡിപ്പോയിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ മെമ്മറി കാർഡ് ഡ്രൈവർ യദുവാണ് എടുത്തതെന്ന വാദം ചില കോണുകള്‍ ഉയർത്തിയിരുന്നു. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സംഭവം നടന്നതിന്റെ അടുത്ത ദിവസം യദു എത്തിയെന്ന് പറയുന്നുണ്ടെങ്കിലും അന്ന് ബസ് സർവ്വീസിലായിരുന്നു. അതുകൊണ്ട് തന്നെ യദുവിനെ പൊലീസിന് സംശയമില്ല.

അതേസമയം, യദുവിന്റെ പരാതിയില്‍ കോടതി നിർദേശ പ്രകാരം, മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഉള്‍പ്പടെയുള്ള അഞ്ച് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ നോട്ടീസ് വൈകും. സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് ലഭിച്ചാലേ നോട്ടീസ് അയയ്‌ക്കാവൂ എന്ന് കന്റോണ്‍മെന്റ് പൊലീസിന് നിർദേശമുണ്ട്. രണ്ട് എഫ്.ഐ.ആറാണ് മേയർക്കും കുടുംബത്തിനുമെതിരെ കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയിട്ടുള്ളത്. ഒന്നില്‍ മാത്രമാണ് ജാമ്യമില്ലാ വകുപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക