പുതുപ്പള്ളിയിൽ വോട്ടുകൾ പെട്ടിയിലായി. ജനം തീരുമാനമെടുത്തു കഴിഞ്ഞു. പക്ഷേ ഫല പ്രഖ്യാപനം വരുന്ന എട്ടാം തീയതി വരെയും മുന്നണികൾ കൂട്ടലും കിഴിക്കലുമായി തലപുകയ്ക്കും. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്റലിജൻസ് വിലയിരുത്തലുകളും ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നമുക്കൊന്ന് പരിശോധിക്കാം.

ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി 15,000 നും 20000ത്തിനും ഇടയിലുള്ള ഭൂരിപക്ഷം നേടി വിജയിക്കും എന്നാണ് വിലയിരുത്തുന്നത് എന്ന് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആയതുകൊണ്ട്തന്നെ ഇതെല്ലാം അഭ്യൂഹങ്ങൾ ആവാനും ഇടയുണ്ട്. സിപിഎം ഏഴായിരത്തോളം വോട്ടുകൾക്ക് ചാണ്ടിയും ഉമ്മൻ വിജയിക്കുമെന്ന് വിലയിരുത്തുന്നതായും പറയപ്പെടുന്നു. ഈ വിലയിരുത്തലുകൾ ശരിയായാൽ കോൺഗ്രസ് ബിജെപി വോട്ട് കച്ചവടം ആരോപിക്കുകയും മുഖം രക്ഷിക്കാൻ കഴിയുകയും ചെയ്യുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ കണക്കുകൂട്ടലുകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പുതുപ്പള്ളിയിൽ ഒരു ചരിത്ര വിജയമാണ്. ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്ന ഭൂരിപക്ഷം മകന് ലഭിക്കുമെന്നും, ഉമ്മൻചാണ്ടി എന്ന വികാരം മണ്ഡലത്തിൽ അത്രമാത്രം സജീവമാണെന്നും, സ്ത്രീകളുടെയും യുവജനങ്ങളുടെയും വോട്ട് നേടിയെടുക്കാൻ ചാണ്ടി ഉമ്മന് സാധിച്ചു എന്നുമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എൽഡിഎഫിന്റെ നെഗറ്റീവ് പ്രചരണ തന്ത്രം അവർക്ക് തന്നെ തിരിച്ചടിയായി എന്നും നേതാക്കൾ വിലയിരുത്തുന്നു. ഈ ആത്മവിശ്വാസത്തിലാണ് ജെയ്ക് സി തോമസിന് ലഭിക്കുന്ന ആകെ വോട്ടുകളെക്കാൾ കൂടുതലായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം എന്ന് കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചത്. കോൺഗ്രസിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. ഭൂരിപക്ഷം കുറഞ്ഞാൽ ഉത്തരവാദിത്വം തനിക്ക് ആയിരിക്കും എന്ന് വി ഡി സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ബിജെപി നിലംപരിശാകും എന്ന കാര്യത്തിൽ ഏകാഭിപ്രായം

സ്വന്തമായി ലഭിക്കുന്ന വോട്ടുകളുടെ കാര്യത്തിലും, വിജയത്തെക്കുറിച്ച് നടത്തുന്ന അവകാശവാദങ്ങളിലും ഐക്യം ഇല്ലെങ്കിലും ബിജെപി ഈ തിരഞ്ഞെടുപ്പിൽ നിലംപരിശാകും എന്ന് തന്നെയാണ് യുഡിഎഫും എൽഡിഎഫും ഒരുപോലെ വിലയിരുത്തുന്നത്. ബിജെപിക്ക് ലഭിക്കാവുന്നത് പരമാവധി 8000 വോട്ടുകൾ ആണെന്ന് ഇരു കൂട്ടരും കണക്കുകൂട്ടുന്നു. ഇത് ശരിയായാൽ ബിജെപി വോട്ട് മറിച്ചു എന്ന ആരോപണം ഇരുവശവും പരസ്പരം ഉന്നയിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക