വധുവിനെ വാങ്ങാൻ ഒരു മാര്‍ക്കറ്റ്! ഓണ്‍ലൈൻ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. സംഗതി ഓഫ്‌ലൈനാണ്. ബാള്‍ക്കൻ രാഷ്ട്രമായ ബള്‍ഗേറിയയിലെ സ്റ്റാറ സഗോറ എന്ന നഗരത്തിലാണ് വധുവിനെ പണം കൊടുത്തുവാങ്ങാനുള്ള മാര്‍ക്കറ്റ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. ക്രിസ്ത്യൻ ഓക്‌സഡോക്‌സ് വിഭാഗമായ കലൈദ്ജി റോമ സമുദായത്തിലാണ് ഇങ്ങനെയൊരു ആചാരം നൂറ്റാണ്ടുകളായി നിലവിലുള്ളത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഈ ബ്രൈഡല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

കന്യകകള്‍ അടക്കമുള്ള യുവതികള്‍ തങ്ങളുടെ ഭാവി വരനെ കണ്ടെത്താൻ ഈ മാര്‍ക്കറ്റിലെത്തുന്നു. എത്തുന്ന ചെറുപ്പക്കാരുമായി മുതിര്‍ന്നവര്‍ സംസാരിച്ചാണ് മക്കളുടെ വിവാഹം ഉറപ്പിക്കുന്നത്. എത്തുന്നവരുടെ ധനസ്ഥിതി അനുസരിച്ച്‌ വധുവിനെ ഇവിടെ നിന്ന് കണ്ടെത്താനാകും. കന്യകമാര്‍ക്കാണ് മാര്‍ക്കറ്റില്‍ ഡിമാൻഡ് കൂടുതല്‍. ബള്‍ഗേറിയയിലെ ഏറ്റവും ദരിദ്രരായ വിഭാഗമാണ് കലൈദ്ജി റോമ. പരമ്ബരാഗതമായി ചെമ്ബുപണിക്കാരാണ് ഇവരില്‍ മിക്കവരും. ചെമ്ബുപാത്രങ്ങള്‍ക്ക് ഡിമാൻഡ് കുറവു വന്നതോടെ പലരും ഫാക്ടറിത്തൊഴിലാളികളായി. മോശം സാമ്ബത്തിക സ്ഥിതിയില്‍ നിന്ന് കരകയറാനുള്ള വഴിയായാണ് പലരും പെണ്‍മക്കളുടെ വിവാഹത്തെ കാണുന്നത്. ബ്രൈഡ് മാര്‍ക്കറ്റിലേക്ക് അണിഞ്ഞൊരുങ്ങിയാണ് ഇവര്‍ മക്കളെ കൊണ്ടുവരാറുള്ളത്. യുവതികളെ കാണാനെത്തുന്ന പുരുഷന്മാരും അണിഞ്ഞൊരുങ്ങുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ സമ്ബത്തിന്‍റെ അടയാളമായി സ്വര്‍ണമാലയും സ്വര്‍ണവാച്ചുമൊക്കെ അണിഞ്ഞാണ് പുരുഷന്മാരില്‍ പലരും മാര്‍ക്കറ്റിലെത്തുന്നത്. അതിസുന്ദരികളായ യുവതികള്‍ക്ക് മാര്‍ക്കറ്റില്‍ വൻ ഡിമാൻഡ് ആണുള്ളതെന്ന് ഈ സമുദായത്തെ കുറിച്ച്‌ പഠിച്ച ഗവേഷകൻ വെല്‍ചോ ക്രാസ്‌തേവ് പറയുന്നു. കന്യകമാര്‍ക്കും ഡിമാൻഡുണ്ട്. നീലക്കണ്ണും വെളുത്ത നിറവുമുള്ളവര്‍ക്ക് അതിലേറെ ആവശ്യക്കാര്‍. വിവാഹം കഴിക്കപ്പെടുന്ന സ്ത്രീ കന്യകയായിരിക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വിശ്വാസം. പതിനെട്ടോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ മാത്രമേ ബ്രൈഡല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുണ്ടാകൂ. എന്നാല്‍ മാതാപിതാക്കള്‍ പറഞ്ഞുറപ്പിച്ച വരനെ ഇഷ്ടമല്ലെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യവും മക്കള്‍ക്കുണ്ട്.

ഉത്സവാന്തരീക്ഷത്തിലാണ് ബ്രൈഡല്‍ ഫെയര്‍ നടക്കാറുള്ളത്. മസ്‌കാര, ആഭരണങ്ങള്‍, ഹൈ ഹീല്‍ ചെരുപ്പുകള്‍ എന്നിവ അണിഞ്ഞാണ് യുവതികള്‍ എത്താറുള്ളത്. കടുംനിറത്തുള്ള സ്‌കര്‍ട്ടുകളാണ് ഇവര്‍ സാധാരണ ഗതിയില്‍ അണിയാറുള്ളത്. ജീൻസും ഷര്‍ട്ടുമായിരിക്കും ആണ്‍കുട്ടികളുടെ വേഷം. ചെയിന്‍ അടക്കമുള്ള ആഭരണങ്ങളും അണിയുന്നു. മാര്‍ക്കറ്റില്‍ ഇവര്‍ പരസ്പരം നൃത്തം ചെയ്യുകയും ഹസ്തദാനം നടത്തുകയും ചെയ്യുന്നു. ഇവിടെ വച്ചാണ് ഇവര്‍ ‘കച്ചവടം’ പറഞ്ഞുറപ്പിക്കാറുള്ളതും. നേരത്തെ സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടവരും ഇവിടെ വച്ച്‌ കണ്ടുമുട്ടുന്നു.ഇത്തരത്തില്‍ ഒരു വിപണി ധാര്‍മികമാണോ എന്ന ചോദ്യം പല തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നാണ് കലൈദ്ജികള്‍ ഉത്തരം നല്‍കുക.

എന്നാൽ ഇതെല്ലാം കേട്ട്, ഒരു ബള്‍ഗേറിയൻ യുവതിയെ പോയി കല്യാണം കഴിക്കാം എന്നു കരുതിയാല്‍ അതു നടപ്പില്ല. രാജ്യത്ത് പൗരത്വമുള്ള സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ ബള്‍ഗേറിയക്കാരിയെ വിവാഹം ചെയ്യാനാകൂ. ബള്‍ഗേറിയൻ ഫാമിലി കോഡില്‍ ഇവ കൃത്യമായി പറഞ്ഞിട്ടുമുണ്ട്.നാടോടി വിഭാഗത്തില്‍പ്പെടുന്ന കലൈദ്ജികള്‍ക്ക് ഒരിന്ത്യൻ ബന്ധവുമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് രാജസ്ഥാനില്‍ നിന്ന് കിഴക്കൻ യൂറോപ്പിലേക്ക് കുടിയേറിയവരാണ് ഇവരുടെ പ്രപിതാക്കള്‍. റൊമാനിയ, ബള്‍ഗേറിയ എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാന കുടിയേറ്റം. യൂറോപ്യൻ യൂണിയൻ അതിര്‍ത്തികള്‍ തുറന്നതോടെ പിന്നീട് മറ്റു രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. മധ്യേഷ്യയിലും ഇവരുടെ സാന്നിധ്യമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക