കണ്ണൂര്‍: പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ല പ്രതീക്ഷയാണുള്ളതെന്നും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ജയ്ക്ക് തോമസിന് കിട്ടുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. തോട്ടടനടാലിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ഐസക്ക് പോലും പരസ്യമായി തള്ളിപറയുന്ന സര്‍ക്കാരിന് എങ്ങനെ ജനങ്ങള്‍ വോട്ടുചെയ്യുമെന്നു സുധാകരൻ ചോദിച്ചു. കേരളം കടക്കെണിയിലായിട്ടും മുഖ്യമന്ത്രി പിണറായിവിജയന്റെ ധൂര്‍ത്തിന് മാത്രം യാതൊരു കുറവുമില്ല. കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്ബോള്‍ എണ്‍പതുലക്ഷം മുടക്കി തനിക്ക് പറക്കാൻ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി സ്വപ്നലോകത്താണോ ജീവിക്കുന്നതെന്ന് സുധാകരൻ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണറായിക്ക് ആരെയാണ് പേടി. ആരെങ്കിലും കൊല്ലുമോയെന്ന ഭയമുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ഇങ്ങനെയൊരു മുഖ്യമന്ത്രി നാടിന് അപമാനമാണ്. കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനില്‍ നടത്തിയ യാത്രയില്‍ മുഖ്യമന്ത്രിക്കായി ഒരുക്കിയ സുരക്ഷ നാം കണ്ടതാണ്. ഓരോകിലോമീറ്റര്‍ വ്യത്യാസത്തിലാണ് പൊലിസ് കാവല്‍ നിന്നത്. ഇങ്ങനെയൊക്കെ ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മരണഭയമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കുന്നതില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ അതു പാര്‍ട്ടിപരിശോധിക്കും. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ ജനശ്രദ്ധപിടിച്ചുപറ്റിയ പദയാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. വാര്‍ഷികദിനമായ സെപ്റ്റംബര്‍ ഏഴിന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പദയാത്രയും പൊതുയോഗവും നടത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ രാഹുല്‍ നയിച്ച ജോഡോയാത്രക്ക് സാധിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളലും പദയാത്ര നടത്തുന്നുണ്ട്.

സംസ്ഥാന തല ഉദ്ഘാടനം: കണ്ണൂരില്‍ കെ സുധാകരൻ എം പി നയിക്കുന്ന പദയാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കമെന്നും സുധാകരൻ അറിയിച്ചു. കാസര്‍ഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും വയനാട് ടി സിദ്ദിഖും ഏറണാകുളത്ത് വി ഡി സതീശനും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും തൃശൂരില്‍ വിശ്വനാഥപെരുമാളും പാലക്കാട് വി കെ ശ്രകണ്ഠൻ, മലപ്പുറത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കോട്ടയത്ത് ബെന്നിബഹ്നാൻ, ആലപ്പുഴയില്‍ എംഎം ഹസ്സൻ, തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല പത്തനം തിട്ടയില്‍ ആന്റോ ആന്റണി ഇടുക്കിയില്‍ ഡീൻകുര്യാക്കോസ്, കൊല്ലത്തുകൊടിക്കുന്നേല്‍ സുരേഷ്, തുടങ്ങിയവര്‍ യാത്ര ഉദ്ഘാടനം ചെയ്യും.

ഭാരത് ജോഡോയാത്ര രാഹുല്‍ ഗാന്ധി നടത്തിയതിന്റെ നേട്ടം രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാൻ സാധിച്ചിട്ടുണ്ട്. കര്‍ണാടകയിലും ഹിമാചലിലും അധികാരത്തിലെത്താൻ സാധിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ വിജയം ഉറപ്പിച്ചതാണെങ്കിലും ഉജ്വല വിജയം നേടാൻ സാധിച്ചു. ഹിമാചലില്‍ നെക്ക് നെക്ക് പോരാട്ടമായിരുന്നുവെങ്കിലും നല്ല വിജയം നേടാൻ സാധിച്ചത് മറന്നുകൂടെന്നും സുധാകരൻ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ, മാര്‍ട്ടിൻ ജോര്‍ജ്, സണ്ണിജോസഫ് എം എല്‍എ എന്നിവരും പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക