കോളേജ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ഒളിവില്‍ കഴിയവേ പിടിയിലായ കണ്ടുതോട് സ്വദേശി ജുനൈദ് അലി ലക്ഷ്യമിട്ടത് കൊലപാതകം. പെണ്‍കുട്ടിയുടെ സുഹൃത്തിനെ വിളിച്ച് പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഇയാള്‍ തന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സമയോചിതമായ ഇടപെടലില്‍ ബന്ധുവിനെ വിവരം അറിയിക്കുകയും, ബന്ധു നല്‍കിയ വിവരത്തെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് പെണ്‍കുട്ടിക്ക് രക്ഷകരായി മാറുകയുമായിരുന്നു.
ജുനൈദ് ഒളിവില്‍ പോയതിനെ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിരുന്നു. ഇതിനിടെ വടകരയ്‌ക്ക് സമീപത്ത് നിന്ന് ലഹരിക്ക് അടിമയായ പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുണ്ടുതോട്ടിലെ പ്രതിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്.
-->

ഹൈസ്‌കൂളില്‍ ഒരുമിച്ച് പഠിച്ച പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇയാള്‍ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെനിന്ന് തട്ടിക്കൊണ്ടുപോയി ഇയാളുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ സഹപാഠികളോട് വിവരം തേടിയതിനെത്തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം വൈകിട്ട് ബൈക്കില്‍ പോയെന്ന വിവരമാണ് ലഭിച്ചത്.
രാത്രി വൈകിയിട്ടും പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷൻ വച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്നും 5.47 ഗ്രാം എം.ഡി.എം.എ പൊലിസ് കണ്ടെത്തി. എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
നാട്ടുകാരുടെ സഹായത്തോടെ ജുനൈദിന്റെ വീടിന്റെ പൂട്ടുതകര്‍ത്താണ് പോലീസ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്നത്. വിവസ്ത്രയാക്കിയ നിലയിലായിരുന്നു.ബന്ധുക്കളെത്തി വൈദ്യപരിശോധനയ്ക്കായി പെണ്‍കുട്ടിയെ ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ജുനൈദ് അലി മുറി പൂട്ടി പുറത്തേയ്ക്ക് പോവുകയായിരുന്നു. രണ്ടുമാസംമുമ്ബാണ് യുവാവിന്റെ മാതാപിതാക്കള്‍ മകളുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് വിദേശത്തേക്കു പോയത്. തുടര്‍ന്ന് യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക