കാക്കിക്കുള്ളിലെ കലാഹൃദയങ്ങളെ പറ്റി നിരവധി വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍, ഈ ഓണക്കാലത്ത് തൃശ്ശൂരില്‍ നിന്നും പുറത്തുവരുന്നത് ഒരുപറ്റം പൊലീസുകാരുടെ കലാഹൃദയങ്ങള്‍ ഒന്നിച്ച്‌ ചുവടുവെച്ചെന്ന വാര്‍ത്തയാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷമാണ് ഇപ്പോള്‍ വൈറലാകുന്നത്.

സ്ത്രീവേഷത്തില്‍ പുരുഷ പൊലീസുകാര്‍ അവതരിപ്പിച്ച തിരുവാതിരയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തും ചര്‍ച്ചയാകുന്നത്. എസ്.സി.പി.ഒ മുതല്‍ എസ്.ഐമാര്‍ വരെയുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരാണ് തിരുവാതിര കളിക്കാൻ അണിനിരന്നത്. എസ്.ഐമാരായ ജോബി,സെബി,ജിമ്ബിള്‍,സാജൻ, ജെയ്സൻ,എ.എസ്‌ഐ മാരായ ബാബു,റെജി,ജഗദീഷ്,എസ്.സി.പി.ഒ ജാക്സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുരുഷപൊലീസുകാരുടെ തിരുവാതിരകളി; വേറിട്ടുനിന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം #onam #thiruvathira

Posted by Kairali News on Sunday, 27 August 2023

ആഘോഷത്തിൻ്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ, സി.ഐ. ഇ.ആര്‍ ബൈജു, എസ്.ഐ ഹരോള്‍ഡ് ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക