മദ്യനിരോധനമുള്ള ഗുജറാത്തില്‍ മദ്യലഹരിയില്‍ സ്ത്രീയുടെ പരാക്രമം. വഡോദരയിലാണ് മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ സ്ത്രീ, പോലീസുകാരെയും കൈയേറ്റംചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച അര്‍ധരാത്രിയാണ് നടുറോഡില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയില്‍ സ്ത്രീ ഓടിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന സ്ത്രീ ഇവരോട് തട്ടിക്കയറി. പോലീസുകാരെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും മര്‍ദിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയം ഒരു വനിതാ പോലീസ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവര്‍ സ്ത്രീയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മദ്യലഹരിയിലായിരുന്ന സ്ത്രീ മറ്റുപോലീസുകാരെ അസഭ്യം പറയുന്നത് തുടരുകയായിരുന്നു. പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഒടുവില്‍ കൂടുതല്‍ വനിതാ പോലീസുകാരെത്തിയാണ് സ്ത്രീയെ ബലംപ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ സ്ത്രീക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. മദ്യപിച്ച്‌ വാഹനമോടിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയതിനും പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.മദ്യം വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍, നിരോധനമുണ്ടെങ്കിലും സംസ്ഥാനത്തെ പലയിടങ്ങളിലും അനധികൃതമദ്യവില്‍പ്പന തകൃതിയാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക