പിതാവിന്‍റെ ഓര്‍മകളില്‍ വിതുമ്ബി പ്രസംഗം പൂര്‍ത്തിയാക്കാനാവാതെ ചാണ്ടി ഉമ്മന്‍. ഇന്നലെ അയര്‍ക്കുന്നം മണ്ഡലത്തിലെ വാഹന പര്യടനത്തിന് ഇടയില്‍ രാത്രി വൈകി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞ് നടത്തിയ മറുപടി പ്രസംഗത്തിനിടയിലാണ് ചാണ്ടി ഉമ്മന്‍ പിതാവിന്‍റെ ഓര്‍മകളില്‍ പൊട്ടിക്കരഞ്ഞ് പ്രസംഗം നിര്‍ത്തിയത്.

നാടിനുവേണ്ടിയും നാട്ടുകാര്‍ക്കുവേണ്ടിയും ജീവിച്ച ഉമ്മന്‍ ചാണ്ടി രോഗക്കിടക്കയിലും നാട്ടുകാരുടെ ആവശ്യങ്ങളെക്കുറിച്ച്‌ ഓര്‍ത്താണ് ആകുലപ്പെട്ടത്. ജനങ്ങള്‍ക്കിടയിലെ ജീവിതത്തില്‍ ഭക്ഷണംപോലും ഉപേക്ഷിച്ച അപ്പയ്ക്ക് ആശുപത്രിയില്‍ അവസാനമായി നടത്തിയ ടെസ്റ്റില്‍ ചെറുകുടല്‍ പോലുമില്ലായിരുന്നുവെന്ന് പറയുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞു പ്രസംഗം പൂര്‍ത്തിയാക്കാനാവാതെ വാഹനത്തിലേക്ക് മടങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക