പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറിയ നിലയിൽ. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. സിഎംഎസ് കോളേജിലെ പരിപാടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. പിൻ വീലിലെ ബോള്‍ട്ടുകള്‍ മുഴുവൻ അഴിഞ്ഞ നിലയിലായിരുന്നു.

സംഭവത്തില്‍ അട്ടിമറി ആരോപിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തി. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍ നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ‘വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടത്’, തിരുവഞ്ചൂര്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക