ന്യൂസ് ചാനലുകളിൾ ഇപ്പോൾ നിറയുന്നത് പുതുപ്പള്ളി വിശേഷങ്ങളാണ്. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കവലകൾ കേന്ദ്രീകരിച്ചും ചാനൽ ചർച്ചകളാണ് ഹൈലൈറ്റ് ആകുന്നത്. ഓരോ ചാനൽ ചർച്ചകൾക്കും പാർട്ടികളും മുന്നണികളും ആസൂത്രിതമായി ആളുകളെയും എത്തിക്കുന്നുണ്ട്.

ഇത്തരം ഒരു ചാനൽ ചർച്ചയിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അനുഭാവിക്ക് സംഭവിച്ച അബദ്ധം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പുതുപ്പള്ളിയിലെ വികസന രാഹിത്യം ചൂണ്ടിക്കാട്ടാൻ അദ്ദേഹം പാലായുടെ വികസനമാണ് എടുത്തു കാണിക്കാൻ ശ്രമിച്ചത്. പാലായിൽ ഇത്രയെല്ലാം വികസനം കൊണ്ടുവന്നിട്ടും എന്തുകൊണ്ട് ജോസ് കെ മാണി തോറ്റു എന്ന് അവതാരകയുടെ മറു ചോദ്യത്തിനു മുമ്പിൽ പക്ഷേ ജോസ് കെ മാണിയുടെ അനുയായിക്ക് വാക്കുകളിടറി ഉത്തരം മുട്ടി. ഈ വീഡിയോയാണ് ഇപ്പോൾ കോൺഗ്രസ് സമൂഹമാധ്യമ പേജുകളിൽ ട്രോൾ ആയി ഉപയോഗിക്കുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചേട്ടൻ അടുത്ത വണ്ടിക്ക് തന്നെ പാലായ്ക്ക് പോയി എന്നാ കേട്ടേ…..!

Posted by Mission 140 Kerala on Saturday, 12 August 2023

പാലായിലെ വികസനം യുഡിഎഫിന്റെത്

കെഎം മാണി മരണം വരെയും യുഡിഎഫ് നേതാവായിരുന്നു. പാലായിൽ ഏറ്റവും അധികം വികസനങ്ങൾ നടന്നതും മാണി യുഡിഎഫിന്റെ സർക്കാരിൽ മന്ത്രിയായിരുന്നപ്പോഴാണ്. അതിൽ തന്നെ യഥാർത്ഥത്തിൽ 2011 – 16 കാലഘട്ടത്തിലെ ഉമ്മൻചാണ്ടി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് പാലായ്ക്കുവേണ്ടി നിരവധി അനവധി വികസന പദ്ധതികൾ ആവിഷ്കരിക്കാൻ കെഎം മാണിക്ക് കഴിഞ്ഞത്. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ ഈ വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനോട് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക