എംഎൽഎ മന്ത്രി എന്ന നിലകളിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും കേരളത്തിൽ എമ്പാടും സുപരിചിതനാണ് പിജെ ജോസഫ്. രാഷ്ട്രീയത്തെ പോലെ തന്നെ അദ്ദേഹം താല്പര്യപ്പെടുന്ന വിഷയങ്ങളാണ് സംഗീതവും, കൃഷിയുമെല്ലാം. പി ജെ ജോസഫിന്റെ പ്രസംഗം കേൾക്കുന്നതിനേക്കാൾ ആളുകൾക്ക് താല്പര്യം അദ്ദേഹത്തിൻറെ പാട്ട് കേൾക്കാനാണ്. പൊതുവേദികളിലും പൊതു ചടങ്ങുകളിലും അദ്ദേഹം പാട്ടുപാടുന്നതും ഒരു സാധാരണ കാഴ്ച തന്നെയാണ്.

രാഷ്ട്രീയ നേതാക്കളുടെ കുടുംബ വിശേഷങ്ങൾ ഏവർക്കും കൗതുകം ഉണർത്തുന്ന ഒരു വിഷയമാണ്. ജോസഫിനെ പോലെ തന്നെ സംഗീതത്തിൽ താല്പര്യമുള്ളവരാണ് മക്കളും കൊച്ചുമക്കളും എല്ലാം. പി ജെയുടെ പാത പിന്തുടർന്ന് ഇപ്പോൾ രാഷ്ട്രീയ രംഗത്ത് സജീവമാകുന്ന മകൻ അപു ജോണും, അദ്ദേഹത്തിന്റെ മക്കളും എല്ലാം സംഗീതത്തിൽ താല്പര്യമുള്ളവരും പാട്ടുപാടുന്നവരുമാണ്. ഇപ്പോൾ ഫേസ്ബുക്കിലൂടെ പിജെ ജോസഫിന്റെ മകൻ പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പും ആണ് ഏറെ ഹൃദ്യമാകുന്നത്. കൊച്ചു മകനെ പാട്ടു പഠിപ്പിക്കുന്ന പിജെ ജോസഫിനെയാണ് വീഡിയോയിൽ കാണാവുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞങ്ങളുടെ ചെറുപ്പത്തിൽ അപ്പച്ചൻ ഞങ്ങളെ പാട്ടു പഠിപ്പിക്കുമായിരുന്നു. ഇപ്പോൾ കുഞ്ഞൗസേപ്പിനെയും. Precious moments!!!!

Posted by Apu John Joseph on Saturday, 12 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക