മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. അൻപത് വര്‍ഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാൻ ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്ബരപ്പിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകള്‍ വൈറല്‍ ആകാറുണ്ട്. പ്രായം വെറും നമ്ബര്‍ മാത്രമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാകും ഇത്തരം ഫോട്ടോകള്‍.

ഇന്നിതാ മമ്മൂട്ടി പങ്കുവച്ചൊരു ഫോട്ടോ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.’ലോക പ്രകൃതി സംരക്ഷണ ദിനം’ എന്ന് കുറിച്ച്‌ കൊണ്ടാണ് മമ്മൂട്ടി പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ച്‌ നല്ല സ്റ്റൈലനായി നില്‍ക്കുന്ന മമ്മൂട്ടിയെ ഫോട്ടോയില്‍ കാണം. പങ്കുവച്ച്‌ നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഫോട്ടോ ഏറ്റെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനം കൂടിയാണ് ഇന്ന്. ഇതുമായി ബന്ധപ്പെടുത്തി ആണ് ഭൂരിഭാഗം പേരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

World Nature Conservation Day 🌱🌿

Posted by Mammootty on Thursday, 27 July 2023

“ഇന്ന് 37 ആം പിറന്നാള്‍ ആഘോഷിക്കുന്ന ചെക്കന്റെ വാപ്പച്ചി’, എന്നാണ് മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് കുറിച്ചിരിക്കുന്നത്. “പ്രകൃതിയിലെ ഒരു പ്രതിഭാസം, ഇത് ഇപ്പോള്‍ ആരുടെ 37മത്തെ ബര്‍ത്ത് ഡേ ആണ്. ആകെ കണ്‍ഫ്യൂഷൻ ആയല്ലോ, ഈ ലോകം മമ്മൂക്കയെ പോലെ നിത്യഹരിതമായി തന്നെ നിറഞ്ഞു നില്‍ക്കട്ടെ, ദുല്‍ഖര്‍: ഇന്നെൻ്റെ 37 ആമത്തെ ജന്മദിനം ആണ്. മമ്മൂക്ക : അയിന്?, എന്റെ മോന്റെ പിറന്നാള്‍ വിളിക്കാൻ വന്നതാ എല്ലാരും വരണം, മകന് വേണ്ടി ഒരു ദിവസം മാറി നില്‍ക്കാമായിരിന്നു”,എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചിരിക്കുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാര്‍ത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോര്‍ജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക