നടി നസ്രിയ നസീമിന് ഇന്ന് പിറന്നാള്‍. പ്രൊഫെഷണല്‍ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലില്‍ അവതാരികയായിരുന്നു നസ്രിയ. 2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളര്‍ന്നു.

പിന്നീട് നേരം, രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്‌സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. 2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു.. മലയാളചലച്ചിത്ര നടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ല്‍ നസ്രിയ നസീം വിവാഹിതരായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014 ല്‍ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ല്‍ അഞ്‌ജലി മേനോൻ സംവിധാനം നിര്‍വഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. 1994ലാണ് നസ്രിയ ജനിച്ചത്. ഇന്നത്തെ പിറന്നാളോടു കൂടി താരത്തിന് 29 വയസ്സ് പൂർത്തിയായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക