ആഗോളതലത്തില്‍ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയര്‍ ആയ പെഗാസസ് ആഗോളതലത്തില്‍ ആയിരകണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ഈ സ്പൈവെയര്‍ ചോര്‍ത്തിയത് മൂന്നൂറോളം ആളുകളുടെ വിവരങ്ങളാണ്. ഇതില്‍ തന്നെ മോദി മന്ത്രിസഭയിലെ 2 മന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളും നിരവധി മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും.

എന്താണ് പെഗാസസ്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇസ്രയേലി കമ്ബനിയായ എന്‍എസ്‌ഒ നിര്‍മിച്ച്‌ വിപണിയില്‍ എത്തിച്ച സ്പൈവെയര്‍ ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങള്‍ അനധികൃതമായി മറ്റൊരു സര്‍വറിലേക്ക് മാറ്റും. ഈ വിവരങ്ങള്‍ ആഗോളതലത്തില്‍ കൃത്യമായി പരിശോധിച്ച വിദേശ സര്‍ക്കാരുകള്‍ക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

ഇന്റര്‍നെറ്റുമായി (Internet) ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തിലും വളരെ എളുപ്പത്തില്‍ ഇട്ടാണ് കഴിയുമെന്നതാണ് പെഗാസസിന്റെ പ്രത്യേകത. വിദഗ്‌ദ്ധര്‍ നല്‍കുന്ന വിവരം അനുസരിച്ച്‌ അപ്ഡേറ്റ് ചെയ്യപ്പെട്ട പെഗാസസിന് മെസ്സേജോ ലിങ്കുകളോ ക്ലിക്ക് ചെയ്യാതെ തന്നെ ഉപകരണങ്ങളില്‍ കടന്ന് കൂടാന്‍ കഴിയും.

മിക്ക സ്പൈവെയറുകളും സ്റ്റാക്കര്‍വെയറുകളും ആന്റിതെഫ്‌റ് ആപുകളായി ആണ് ഫോണുകളില്‍ എട്ടാറുള്ളത് . വൈറസുകളും മാല്‍വേറുകളും ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ കണ്ടെത്താന്‍ കഴിയും. എന്നാല്‍ സ്പൈവെയറുകളും സ്റ്റാക്കര്‍വെയറുകളും സാധാരണയായി ഉപയോഗമുള്ള അപ്പുകളായി എത്തി മറഞ്ഞിരുന്ന് വിവരങ്ങള്‍ ചോര്‍ത്താറാണ് പതിവ്.

നമ്മുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എത്തുന്ന ഇത്തരം സ്പൈവെയറുകളും സ്റ്റാക്കര്‍വെയറുകളും മറ്റൊരു സര്‍വറിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇത് ക്യാമറ തനിയെ ഓണ്‍ ആക്കുകയും, മൈക്രോഫോണുകള്‍ ഓണക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

ഇവ നിങ്ങളുടെ ചാറ്റുകളിൽ നിന്നും, കോണ്ടാക്ടുകളില്‍ നിന്നും, ഡാറ്റ ബാക്കപ്പില്‍ നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിക്കും. അത് നിങ്ങള്‍ സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്യുകയും, കലണ്ടറില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും, എസ്‌എംഎസ്, ഇമെയിലുകള്‍ എന്നിവയിലെ വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഈ സ്പൈവെയറുകള്‍ കണ്ടെത്തുന്നത് വരെ ഇവ നിയന്ത്രിക്കുന്ന സര്‍വറിലേക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക