ഏതാനും നാളുകള്‍ക്ക് മുമ്ബാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി ഇന്ത്യന്‍ വിപണിയില്‍ ഒരു പുത്തന്‍ മോഡല്‍ അവതരിപ്പിച്ചത്. എംജി കോമെറ്റ് എന്ന കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍ ആയിരുന്നു അത്. രാജ്യത്ത് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്‌ട്രിക് കാറായ കോമെറ്റ് ചുരുങ്ങിയ നാളുകൊണ്ട് ജനപ്രിയമായി മാറി. ഹെക്ടര്‍ എസ്‌യുവി കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന എംജി മോഡലായി ചുരുങ്ങിയ മാസം കൊണ്ട് കോമെറ്റ് മാറിയിരുന്നു.

നിങ്ങളും നിരത്തുകളില്‍ അവിടെ ഇവിടെയായി കോമെറ്റ് കാണാന്‍ തുടങ്ങിയിട്ടുണ്ടാകും. ആകര്‍ഷകമായ ഡിസൈനിലുള്ള ഈ കുഞ്ഞന്‍ കാര്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കും. സിറ്റി ഡ്രൈവിന് പറ്റിയ ഈ കാറിന്റെ ഫീച്ചറുകളെയും മെക്കാനിക്കല്‍ വശങ്ങളെയും കുറിച്ച്‌ അറിയാമെങ്കിലും ഇതിന്റെ ബില്‍ഡ് ക്വാളിറ്റി എങ്ങനെ ഉണ്ടെന്ന് അറിയാനായിരിക്കും പലര്‍ക്കും ആകാംക്ഷ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിപണിയിലെത്തിയ ശേഷം ഇപ്പോള്‍ എംജി കോമെറ്റ് ആദ്യമായി അപകടത്തില്‍ പെട്ട വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഹ്യുണ്ടായി i10 നിയോസുമായിട്ടാണ് എംജി കോമെറ്റ് കൂട്ടിമുട്ടിയത്. അപകടത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമല്ലെങ്കിലും ഒരു ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. എംജി കോമെറ്റിന്റെ ഡ്രൈവറുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നാണ് സൂചന. അമിത വേഗതയിലെത്തിയ കോമെറ്റ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഇരുകാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് കാണാന്‍ സാധിക്കുക. കാറിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ കോമെറ്റ് ഇവിയുടെ ഡ്രൈവര്‍ ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. കോമെറ്റ് ഇവി ഹ്യുണ്ടായി കാറിന്റെ ഡ്രൈവറുടെ സൈഡ് ഡോറില്‍ ഇടിക്കുകയായിരുന്നു. i10-ന്റെ ഡോറും റിയര്‍ വ്യു മിററും തകര്‍ന്നു.

അപകടത്തില്‍ ഇരുകാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് കാണാന്‍ സാധിക്കുക. കാറിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ കോമെറ്റ് ഇവിയുടെ ഡ്രൈവര്‍ ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. കോമെറ്റ് ഇവി ഹ്യുണ്ടായി കാറിന്റെ ഡ്രൈവറുടെ സൈഡ് ഡോറില്‍ ഇടിക്കുകയായിരുന്നു. i10-ന്റെ ഡോറും റിയര്‍ വ്യു മിററും തകര്‍ന്നു.

ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന 17 ഹോട്ട് സ്റ്റാമ്ബിംഗ് പാനലുകള്‍ ഉള്‍ക്കൊള്ളുന്ന കരുത്തുറ്റ ബോഡിയാണ് കോമറ്റിന് എംജി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെയും ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനയി നിരത്തിലെത്തുന്നതിന് മുമ്ബ് 39 കര്‍ശന പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട് ഈ കാര്‍. കുറഞ്ഞ വിലയിലുള്ള ഇവിയാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തില്‍ എംജി യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക