ഇൻഷുറൻസ് രംഗത്ത് വലിയൊരു മാറ്റത്തിന് കളമൊരുക്കിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) കൊണ്ടുവന്ന പുതിയ നിയമം. ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന 65 വയസിന്റെ പ്രായപരിധി ഇനിയില്ല. ഇതോടെ, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഇനി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള വഴി തുറന്നിരിക്കുകയാണ്.

മുമ്ബ് നിലവിലുണ്ടായിരുന്ന ചട്ടങ്ങള്‍ അനുസരിച്ച്‌, 65 വയസ് വരെ മാത്രമേ പുതിയ ഇൻഷുറൻസ് പോളിസി വാങ്ങാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 65 കഴിഞ്ഞാല്‍ പുതിയ പോളിസി കിട്ടുന്നത് ഏറെ പ്രയാസമായിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം, ഏത് പ്രായത്തിലുള്ള വ്യക്തിക്കും ഇപ്പോള്‍ പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങാൻ അർഹതയുണ്ട്. ഇതോടെ, വയസ് ഒരു തടസമല്ലാതായി മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികള്‍ക്കും ഇൻഷുറൻസ്

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് ആരോഗ്യ പോളിസികള്‍ നല്‍കാൻ ഇൻഷുറൻസ് കമ്ബനികള്‍ക്ക് ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. തല്‍ഫലമായി, ക്യാൻസർ, ഹൃദയം അല്ലെങ്കില്‍ വൃക്ക തകരാർ, എയ്ഡ്സ് എന്നിവ പോലുള്ള ഗുരുതരമായ മെഡിക്കല്‍ അവസ്ഥകളുള്ള വ്യക്തികള്‍ക്ക് പോളിസികള്‍ നല്‍കാൻ വിസമ്മതിക്കുന്നതില്‍ നിന്ന് ഈ നിയമം തടയുന്നു.

തവണകളായി പണം നല്‍കാം വിജ്ഞാപനമനുസരിച്ച്‌, പോളിസി ഉടമകളുടെ സൗകര്യാർത്ഥം കമ്ബനികള്‍ക്ക് തവണകളായി പ്രീമിയം പേയ്‌മെൻ്റ് നല്‍കാൻ അനുവാദമുണ്ട്. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ സമ്ബ്രദായങ്ങള്‍ക്ക് കീഴിലുള്ള ചികിത്സയ്ക്ക് പരിധിയില്ലാതെ ഇൻഷ്വർ ചെയ്ത തുകയില്‍ പരിരക്ഷ ലഭിക്കും.

ഈ മാറ്റം ഗുണകരം

ഇൻഷുറൻസ് കിട്ടാതിരുന്ന പ്രായമായ പൗരന്മാർക്ക് ഇപ്പോള്‍ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇത് ആരോഗ്യ ഇൻഷുറൻസ് മേഖല വളർച്ചയ്ക്കും കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നതിനും സഹായിക്കും. പ്രായമായവർക്കും ഇപ്പോള്‍ നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയ്ക്കുള്ള ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള സാധ്യത തുറക്കുന്നു. ഇത് കൂടുതല്‍ ആളുകള്‍ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലൂടെ സാമ്ബത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക