മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് അതെന്നു തന്നെ പറയാം. ആരാണ് ആ നടിയെന്നല്ലേ? മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില് ആ സവിശേഷത സ്വന്തമാക്കുന്ന നടി മീനയാണ്.

പി ജി വിശ്വംഭരന്റെ സംവിധാനത്തില് 1984ല് പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലാണ് മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാര്ത്ഥത്തില് മകളല്ല, മകള്ക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്.”ഓർക്കുമ്ബോള്‍ നല്ല രസമുള്ള അനുഭവമാണത്. ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’യുടെ ക്ലിപ്പിംഗ് എന്നെ കാണിച്ച്‌ കണ്ടോ ഇതോർമ്മയുണ്ടോ എന്നൊക്കെ എന്നോട് ചോദിച്ചു. ഓർമ്മയല്ല, പക്ഷേ നന്നായിട്ടുണ്ട് എന്നു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവരെന്റെ അച്ഛനായിട്ട് അഭിനയിച്ചു, പിന്നെ ഞാൻ അവരുടെ അമ്മയായും അഭിനയിച്ചു. ഇതൊക്കെ സത്യംപറഞ്ഞാല്‍ അത്ഭുതമാണ്. തമിഴില്‍ രജനീസാറിന്റെ മോളായും പാർട്ണറായും അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ ബാലകൃഷ്ണയുടെ കൂടെയും ചെറുപ്പകാലത്ത് അഭിനയിച്ചിട്ടുണ്ട്, പിന്നെ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു,” ഇതിനെ കുറിച്ച്‌ മീന പറയുന്നതിങ്ങനെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക