തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ യാത്രയുടെ രണ്ടാംഭാഗമായ യാത്ര 2-ന്റെ ഗംഭീര ടീസര്‍ പുറത്തിറങ്ങി. തമിഴ് നടൻ ജീവയാണ് ചിത്രത്തില്‍ നായകനാകുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയായാണ് ജീവ ചിത്രത്തിലെത്തുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ മമ്മൂട്ടിയും ചിത്രത്തിലുണ്ട്. മഹി വി രാഘവ് ആണ് സംവിധാനം.

2009-ല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിന് ആറുമാസത്തിനുശേഷം ജഗൻമോഹൻ റെഡ്ഡി നടത്തിയ ഒതര്‍പ്പ് യാത്രയാണ് ചിത്രത്തിന് ആധാരം. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. ചന്ദ്രബാബു നായിഡു, സോണിയാ ഗാന്ധി എന്നിവരെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങളേയും ടീസറില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹേഷ് മഞ്ജരേക്കറാണ് ചന്ദ്രബാബു നായിഡുവായെത്തുന്നത്. ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ഗാന്ധിയായി എത്തിയത് സൂസെയ്നാണ്. പൃഥ്വിരാജിന്റെ തീര്‍പ്പിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്.

ത്രീ ആറ്റം ലീവ്സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവര്‍ സംയുക്തമായാണ് ‘യാത്ര 2’ എന്ന ചിത്രം നിര്‍മിക്കുന്നത്. മദിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്. 2024 ഫെബ്രുവരി 8 ന് ചിത്രം തിയറ്ററുകളിലെത്തും.

തുടർഭരണം ഉറപ്പിക്കാൻ യാത്ര 2

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വയസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര പ്രണയമാക്കിയാണ് യാത്ര എന്ന ചലച്ചിത്രം പുറത്തിറക്കിയത്. മമ്മൂട്ടിയാണ് രാജശേഖര റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. തെലുങ്കിൽ ചിത്രം സൂപ്പർ ഹിറ്റ് ആകുകയും ജഗൻ മോഹൻ റെഡ്ഡി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുകയും ചെയ്തു.

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി യാത്രാ 2 പുറത്തിറക്കുന്നത് ജഗൻ മോഹൻ റെഡ്ഡിയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ചാണ്. കോൺഗ്രസിനും, സോണിയ ഗാന്ധിക്കും ചന്ദ്രബാബു നായിഡുവിനും വില്ലൻ പരിവേഷമാണ് ചിത്രത്തിലുള്ളത്. ചിത്രം വൻ ഹിറ്റായാൽ അത് ജഗന് തുടർ വിജയമുറപ്പിക്കാൻ സഹായകരമാകും എന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക