മലയാള സിനിമയിലെ അഭിനയത്തിന് പുറമേ സൗന്ദര്യത്തിന്റെയും പൗരുഷത്തിന്റെ ആള്‍രൂപമായിട്ടാണ് മമ്മൂട്ടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ ലുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്ലാ കാലത്തും ഒരേ ലുക്കില്‍ പ്രത്യക്ഷപ്പെടാന്‍ മമ്മൂട്ടിക്ക് സാധിക്കുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഇനി കഥാപാത്രമായി മാറാന്‍ പറഞ്ഞാല്‍ ലുക്ക് പോലും കാര്യമാക്കാതെ മമ്മൂക്ക മാറി കളയുമെന്നാണ് പ്രേക്ഷകര്‍ ഇപ്പോഴും പറയുന്നത്. അടുത്തിടെ വന്ന ഭ്രമയുഗമൊക്കെ ഇക്കാര്യം അടിയവരയിടുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെയും കുറിച്ചും, അദ്ദേത്തിന്റെ ഒരു മെഗാ ഹിറ്റ് സിനിമയെ കുറിച്ചും നിഷ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈരളി ടിവി ജ്വാല അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു നിഷ ആരും അറിയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വേദിയില്‍ വെച്ച്‌ മമ്മൂട്ടിയെയും തന്നെയും സംബന്ധിക്കുന്ന ഒരു പഴയ കാല ഓര്‍മയും നിഷ പങ്കുവെച്ചു. മമ്മൂക്കയുടെ മകളായി താന്‍ അഭിനയിക്കേണ്ടിയിരുന്ന അധികമാരും ആരുമറിയാത്ത ഒരു കാര്യത്തെ കുറിച്ചാണ് നിഷ സംസാരിച്ചത്.

‘എനിക്കും മമ്മൂക്കയ്ക്കുമൊരു കോമണ്‍ ഫ്രണ്ടുണ്ട്, ഫാസില്‍ അങ്കിള്‍, ഞാനൊരു ആലപ്പുഴക്കാരിയാണെന്നും നിഷ പറയുന്നു. ഫാസില്‍ അങ്കിള്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു ബാലതാരത്തെ നോക്കിയിരുന്നു. മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കാനായിരുന്നു. എന്നെയായിരുന്നു ആദ്യം സമീപിച്ചത് ‘ എന്നും നിഷ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. എന്റെ കുടുംബം അതിന് അനുവദിച്ചില്ല. ഇന്ന് അദ്ദേഹമൊരു സൂപ്പര്‍ സ്റ്റാറായി നില്‍ക്കുമ്ബോള്‍, അദ്ദേഹത്തിനൊപ്പം വേദിയില്‍ നില്‍ക്കുമ്ബോള്‍ പ്രായം റിവേഴ്‌സിലാണ് എന്നും നിഷ പറഞ്ഞു. അതേസമയം താന്‍ ഇതൊന്നും അറിഞ്ഞില്ല എന്ന മുഖഭാവത്തായിരുന്നു മമ്മൂട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക