ചില ചിത്രങ്ങളുടെ മൂല്യം വർഷങ്ങള്‍ കടന്നുപോവുന്തോറും വർധിക്കും. പിന്നീടൊരിക്കല്‍ റിക്രിയേറ്റ് ചെയ്തെടുക്കുക അസാധ്യമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലുള്ളൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മക്കള്‍ക്കും ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള മമ്മൂട്ടി ചിത്രങ്ങള്‍ അപൂർവ്വമായി മാത്രമേ കണ്ടു കാണൂ. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരുകയാണ് ഈ ചിത്രം. ഉപ്പ ഇസ്മയിലിനും മകനായ ദുല്‍ഖറിനുമൊപ്പമിരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണാനാവുക. മൂന്നു തലമുറകള്‍ ഒരൊറ്റ ഫ്രെയിമില്‍ വരുന്ന ചിത്രം ആരിലും കൗതുകമുണർത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്മൂട്ടിയുടെ പിതാവ് ഇസ്മായില്‍ പാണപറമ്ബിലിന് ഗാർമെന്റ് ബിസിനസ്സിനു പുറമെ അരിയുടെ മൊത്തവ്യാപാരവും ഉണ്ടായിരുന്നു. പിതാവിന്റെ വിയോഗം തന്നെ ഏറെ തളർത്തിയ സംഭവങ്ങളിലൊന്നാണ് എന്നാണ് ഒരിക്കല്‍ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.”വാപ്പയുടെ വിയോഗമാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. ചെറുപ്പത്തില്‍ വാപ്പയുടെ സഹോദരനേയും ഏറ്റവും അടുത്ത ആളുകളേയുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ സമയം ഞാൻ ഇവിടെ ഇല്ലായിരുന്നു. അതിന് ശേഷമാണ് മരണത്തെ കുറിച്ച്‌ ഞാൻ ചിന്തിച്ച്‌ തുടങ്ങുന്നത്. എന്നില്‍ നിന്ന് ആദ്യമായി നഷ്ടപ്പെട്ട് പോകുന്നത് അദ്ദേഹമാണ്.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക