ഉത്തരേന്ത്യയില്‍ പെയ്ത കനത്തമഴയില്‍ ഹിന്‍ഡന്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നോയിഡയിലും ഗാസിയാബാദിലും. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് യമുനയുടെ പോഷക നദിയായ ഹിന്‍ഡന്‍ നദി കരകവിഞ്ഞത്.

വെള്ളപ്പൊക്കത്തില്‍ കാറുകള്‍ കൂട്ടത്തോടെ മുങ്ങിയ നോയിഡയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. നോയിഡയിലെ എക്കോടെക് ത്രീ മേഖലയിലെ പാര്‍ക്കിങ് സ്ഥലത്താണ് നൂറ് കണക്കിന് കാറുകള്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. ഇവ ഓല കാബ്‌സിന്റേതാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഓല കാബ്‌സിന്റെ 350 കാറുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രളയ സമാനമായ സാഹചര്യത്തെ കുറിച്ച്‌ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടും ഓല കാബ്‌സ് വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സില്‍ നിന്ന് പാട്ടത്തിന് എടുത്ത കാറുകളാണ് ഇവയെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ലെന്നും ഓല കാബ്‌സ് പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക