പുഴയില്‍ കുളിക്കുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു.ഇതില്‍ ‍ ഒരാളുടെ ജഡം കണ്ടെത്തി.ഇന്നലെ വൈകിട്ടാണ് സംഭവം. ചെറുപ്പറമ്ബ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാന്‍ (20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകന്‍ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിനിടയില്‍ മുഹമ്മദ് ഷഫാദിനെ കണ്ടെത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സിനാന് വേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക