ശബരിമല: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര(63) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഭർത്താവും മറ്റ് ബന്ധുക്കൾക്കും ഒപ്പം ശബരിമലയിൽ എത്തിയ ഇന്ദിരയും ഒപ്പം ഉണ്ടായിരുന്നവരും രാത്രി 10 മണിയോടെ ദർശനം നടത്തിയ ശേഷം നടപ്പന്തലിൽ ബുധനാഴ്ച പുലർച്ചെ നെയ്യഭിഷേകം നടത്തുവാനായി നടപ്പന്തലിൽ വിരിവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലർച്ചെ അഞ്ചുമണിയോടെ ഉറക്കം ഉണർന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മേൽ നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക