മാരുതി സുസുക്കിയുടെ ജനപ്രിയ വാനാണ് ഇക്കോ. നിരത്തിലും വിപണിയിലും ഇക്കോയുടെ ജനപ്രിയത കുതിക്കുകയാണ്. മാരുതി സുസുക്കി ഇക്കോ ഇതുവരെ രാജ്യത്ത് 10 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു എന്നാണ് കണക്കുകള്‍.

എന്താണ് മാരുതി ഇക്കോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഇക്കോ. മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഈക്കോയ്‍ക്ക് അടുത്തിടെ 13 വയസ് തികഞ്ഞിരുന്നു. മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 13 വര്‍ഷം മുമ്ബ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്ക് എത്തിയ മോഡലാണിത്. 2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോയുടെ ഒരുലക്ഷത്തിലധികം യൂണിറ്റുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരത്തിലെത്തി.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു. സൗകര്യപ്രദമായ ഫാമിലി വാഹനമോ കാര്യക്ഷമമായ ബിസിനസ്സ് വാഹനമോ അന്വേഷിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇക്കോ വാൻ രൂപകല്‍പ്പന ചെയ്‍തിരിക്കുന്നത് എന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. 2022 നവംബറില്‍ കമ്ബനി രാജ്യത്ത് പുതുക്കിയ ഇക്കോ വാൻ പുറത്തിറക്കിയിരുന്നു. പുതിയ മോഡല്‍ പുതിയ എഞ്ചിൻ, മെച്ചപ്പെട്ട ഇന്റീരിയറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകള്‍ എന്നിവയോടെയാണ് വരുന്നത്.

ഹൃദയം: 6,000 ആര്‍പിഎമ്മില്‍ 80.76 പിഎസ് പവറും 3,000 ആര്‍പിഎമ്മില്‍ 104.4 എൻഎം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാൻ കഴിയുന്ന 1.2 എല്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് മാരുതി സുസുക്കി ഇക്കോയ്ക്ക് കരുത്ത് പകരുന്നത്. പുതിയ പവര്‍ട്രെയിൻ മുൻ മോഡലിനേക്കാള്‍ 10% കൂടുതല്‍ പവര്‍ നല്‍കുന്നു.

സിഎൻജി പതിപ്പിനെക്കുറിച്ച്‌ പറയുകയാണെങ്കില്‍, ഇത് 6000 ആര്‍പിഎമ്മില്‍ 71.65 പിഎസ് പവറും 3,000 ആര്‍പിഎമ്മില്‍ 95 എൻഎം പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് ഗിയര്‍ബോക്സാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ടൂര്‍ വേരിയന്റ് പെട്രോളിന് 20.20kmpl ഉം CNG പതിപ്പിന് 27.05km/kg ഉം ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് നല്‍കുന്നു. പാസഞ്ചര്‍ പതിപ്പ് പെട്രോള്‍, സിഎൻജി എന്നിവയില്‍ യഥാക്രമം 19.71kmpl, 26.78km/kg മൈലേജ് നല്‍കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക