വാഹനത്തില്‍ ഏതെല്ലാം തരത്തിലുള്ള രേഖകളാണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച്‌ നമ്മളില്‍ പലര്‍ക്കും ഇപ്പോഴും വലിയ ധാരണയുണ്ടാകില്ല.എന്നാല്‍ ഈ സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ടാഗ് ലൈനോടെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

പ്രധാനമായും സൂക്ഷിക്കേണ്ട രേഖകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ്
  • ഇൻഷുറൻസ് സര്‍ട്ടിഫിക്കറ്റ്
  • വാഹനം ഓടിക്കുന്ന വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ്
  • ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനമാണെങ്കില്‍ പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • ട്രാൻസ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
  • സ്വകാര്യ വാഹനങ്ങള്‍ ഒഴികെയുള്ള 3,000 കിലോഗ്രാമില്‍ കൂടുതലുള്ള ജിവിഡബ്ല്യൂ ഉള്ള വാഹനങ്ങള്‍ക്കും ട്രാൻസ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
  • 7,500 കിലോഗ്രാമില്‍ കൂടുതല്‍ ജിവിഡബ്ല്യൂ ഉള്ള ട്രാൻസ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഡ്രൈവര്‍ക്ക് ട്രാൻസ്‌പോര്‍ട്ട് വാഹനം ഓടിക്കുന്നതിനുള്ള ബാഡ്ജ് ഉണ്ടായിരിക്കണം.

മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകളാണ് വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടത്. സബ് ഇൻസ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്‌ക്ക് വേണ്ടി ആവശ്യപ്പെട്ടാല്‍ വാഹനവുമായി ബന്ധപ്പെട്ട ഈ രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടാതെ ഡിജി ലോക്കര്‍ മുഖേനയും എം പരിവാഹൻ ആപ്പ് മുഖേനയും സൂക്ഷിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക