ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടവരെ എയര്‍ ലിഫ്റ്റ്‌ചെയ്തു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 13 തെരച്ചിലുകളില്‍ ആകെ 75 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ ആണ് ജോലിസ്ഥലത്ത് വെച്ച്‌ മതിലിടിഞ്ഞ് വീണ് മരിച്ചത്.

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനില്‍ സ്‌കൂളുകള്‍ക്ക് ഏപ്രില്‍ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍, ദോഫാർ, അല്‍ വുസ്ത ഗവർണറേറ്റുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. തിങ്കളാഴ്ച ഇവിടെ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നോർത്ത് അല്‍ ശർഖിയ, സൗത്ത് അല്‍ ശർഖിയ, അല്‍ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ എന്നീ ഗവ‍ർണറേറ്റുകളില്‍ പൂർണമായും നോർത്ത് അല്‍ ബാത്തിന, അല്‍ ബുറൈമി, മുസന്ദം, അല്‍ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. നോർത്ത് അല്‍ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് സമദ് അല്‍ ഷാനില്‍ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന സ്കൂള്‍ ബസ് വാദിയിലെ വെള്ളക്കെട്ടില്‍ കുടുങ്ങി. ഇവിടെ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയ‌ല്‍ ഒമാൻ പൊലീസ് അറിയിച്ചു.

രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഇബ്ര വിലായത്തില്‍ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂള്‍ ബസ് വാദിയില്‍ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തില്‍ ല്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക