റാംപ് വാക്കിനിടെ ഇരുമ്ബ് തൂണ് വീണ് മോഡലിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇരുപത്തിനാലുകാരിയായ വൻഷിക ചോപ്രയാണ് മരിച്ചത്.

അപകടത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ബോബിൻ രാജ് എന്ന മത്സരാര്‍ത്ഥിക്കും പരിക്കുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വൻഷികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഫാഷൻ ഷോയ്ക്കിടെ വൻഷികയുടെ ദേഹത്ത് സ്റ്റുഡിയോയിലെ ഇരുമ്ബ് തൂണ് വീഴുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഫാഷൻ ഷോയുടെ സംഘാടകരെയും ഇരുമ്ബ് തൂണ് സ്ഥാപിച്ചയാളെയും ചോദ്യം ചെയ്തു. മരിച്ചയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.’- നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തി അവാസ്തി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക