2023-24 സാമ്ബത്തിക വര്‍ഷത്തേക്കുള്ള തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇൻഷ്വറൻസിന്റെ പ്രീമിയം നിരക്കുകളില്‍ കുറവ് വരുത്തും. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം സ്കൂള്‍ ബസ്സുകള്‍, സ്വകാര്യ കാറുകള്‍, ഇലക്‌ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയുടെ തേര്‍ഡ് പാര്‍ട്ടി ഇൻഷ്വറൻസ് പ്രീമിയത്തിലാണ് കുറവുണ്ടാകുക. ഇൻഷ്വറൻസ് നിരക്ക് കുറയ്ക്കാനുള്ള മന്ത്രാലയത്തിന്റെ നിര്‍ദേശം വാഹന ഉടമകള്‍ക്ക് ആശ്വാസമേകുന്നതാണ്.

കരട് വി‍ജ്‍ഞാപന പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15 ശതമാനവും വിന്റേജ് കാറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ കാറുകള്‍ക്ക് 50 ശതമാനവും പ്രീമിയത്തില്‍ കിഴിവ് നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും യഥാക്രമം 15 ശതമാനവും 7.5 ശതമാനവും കുറയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓട്ടോറിക്ഷകള്‍ക്ക് അടിസ്ഥാന പ്രീമിയം നിരക്കില്‍ ഏകദേശം 6.5 ശതമാനം കുറവുണ്ടാകും. 2023-24ല്‍ ഓട്ടോറിക്ഷകള്‍ക്കായുള്ള നിര്‍ദ്ദിഷ്ട അടിസ്ഥാന പ്രീമിയം 2,371 രൂപയാണ്. ഇത് നിലവിലെ നിരക്കായ 2,539 രൂപയില്‍ നിന്ന് 6.8 ശതമാനം കുറവാണ്.ഇ-റിക്ഷകള്‍ക്ക് പുതിയ നിരക്ക് പ്രകാരം അടിസ്ഥാന പ്രീമിയം 1,539 രൂപയാക്കിയിട്ടുണ്ട്. ഇപ്പോള്‍ നല്‍കിവന്ന നിരക്ക് 1,648 രൂപയാണ്. കരട് വിജ്ഞാപനമനുസരിച്ച്‌ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ മാറ്റമില്ലാതെ 2,094 രൂപയായി തുടരും. എസ്‌.യു.വികള്‍ക്ക് 7,897 രൂപയായും മാറ്റമില്ലാതെ തുടരും.

75 സിസിയില്‍ കൂടാത്ത ഇരുചക്രവാഹനങ്ങള്‍ക്ക് 538 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 714 രൂപയും 2,804 രൂപയുമാണ് നിരക്ക്.7500 കിലോഗ്രാമില്‍ കൂടാത്ത ചരക്ക് വാണിജ്യ വാഹനങ്ങള്‍ക്ക് (മൂന്ന് ചക്രം ഒഴികെയുള്ളവ) 16,049 രൂപയും 40,000 കിലോഗ്രാമില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് 27,186 മുതല്‍ 44,242 രൂപ വരെയുമാണ് നിരക്ക്.30 കിലോവാട്ടില്‍ കൂടാത്ത സ്വകാര്യ ഇ-കാറുകള്‍ക്ക് 1,780 രൂപയും 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ളവയ്ക്ക് 2,904 രൂപയും 65 കിലോവാട്ടില്‍ കൂടുതലുള്ള ഇ-കാറുകള്‍ക്ക് (6,712 രൂപ) നിരക്ക്.

30 കിലോവാട്ടില്‍ കൂടാത്ത സ്വകാര്യ ഇ-കാറുകള്‍ക്ക് 1,780 രൂപയും 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ളവയ്ക്ക് 2,904 രൂപയും 65 കിലോവാട്ടില്‍ കൂടുതലുള്ള ഇ-കാറുകള്‍ക്ക് (6,712 രൂപ) നിരക്ക്.ഒരു വാഹനം അപകടത്തില്‍പ്പെടുമ്ബോള്‍ ആ വാഹനത്തിനും ഉടമയ്ക്കുമല്ലാതെ മറ്റ് ആളുകള്‍ക്കോ വാഹനങ്ങള്‍ക്കോ ഉണ്ടാകുന്ന നാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതാണ് തേര്‍ഡ് പാര്‍ട്ടി ഇൻഷ്വറൻസ്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്‌ട് ഒഫ് ഇന്ത്യ, 1988, പ്രകാരം എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇൻഷ്വറൻസ് നിര്‍ബന്ധമായും എടുത്തിരിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക