
തലശേരി നഗരത്തിലെ തിരുമ്മല്‍, ഉഴിച്ചില്‍ കേന്ദ്രത്തില്‍ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം നടന്നതായി പരാതി. വിധേയയാകാന്‍ വിസമ്മതിച്ച് ചെറുത്തു നിന്ന തെറാപിസ്റ്റായ ജീവനക്കാരിയെ താമസ സ്ഥലത്തെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നടത്തിപ്പുകാരനും ഇടപാടുകാരനുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ജീവനക്കാരി ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ഇവരെ മോചിപ്പിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോടസ് സ്പാ എന്ന മസാജ് കേന്ദ്രത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഇവിടെ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്. തെറാപിസ്റ്റ് എതിര്‍ത്തതോടെ മാനേജരും ചെമ്ബ്ര സ്വദേശിയായ ഇടപാടുകാരനും ഇടഞ്ഞു.