കേരളത്തില്‍ തക്കാളി വിജയകരമായി തക്കാളി വിളയിക്കുകയെന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. മണ്ണിന്റെ അമ്ലതയാണ് കാരണം, ഇതോടൊപ്പം പല രോഗങ്ങളുമെത്തും. തക്കാളിച്ചെടിയില്‍ ഉണ്ടാകുന്ന ഇലപ്പുള്ളി, തണ്ട് അഴുകല്‍, കായ്ചീയല്‍ രോഗങ്ങള്‍ എന്നിവ കര്‍ഷകരെ ഏറെ വലയ്ക്കുന്നതാണ്.

ജൈവ രീതിയിലുള്ള പരിഹാരം: കായ് ചീയല്‍കായ്കളില്‍ വട്ടത്തില്‍ കറുത്ത നിറം വ്യാപിച്ചു ചീഞ്ഞു പോകുന്നതാണ് ലക്ഷണം. കാല്‍സ്യമെന്ന മൂലകത്തിന്റെ കുറവാണു കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയന്ത്രണം

1. തടത്തില്‍ കുമ്മായം ചേര്‍ത്ത ശേഷം കൃഷി ചെയ്യുക.

2. കാല്‍സ്യമടങ്ങിയ സൂഷ്മ മൂലകം മൂന്നു ശതമാനം വീര്യത്തില്‍ ഇലകളില്‍ തളിക്കുക.

3. 10 ഗ്രാം ചുണ്ണാമ്ബ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് ചുവട്ടില്‍ ഒഴിക്കുകയോ ഇലകളില്‍ തളിക്കുകയോ ചെയ്യുക.

തണ്ടു ചീയല്‍: ഇലകളിലും തണ്ടിലും കറുത്ത പാടുകള്‍ ഉണ്ടാകുന്നു. രോഗം കൂടുന്നതനുസരിച്ച്‌ ഇലകള്‍ മുഴുവന്‍ വ്യാപിച്ചു കരിയുകയും ചെയ്യുന്നതാണ് ലക്ഷണം.

നിയന്ത്രണം:

1. മണ്ണില്‍ കുമ്മായം ചേര്‍ത്ത് പുളിപ്പുരസം മാറ്റിയശേഷം കൃഷി ചെയ്യുക.

2. ടൈക്കോഡര്‍മ്മ സമ്ബുഷ്ട ജൈവവളം തടത്തില്‍ ചേര്‍ക്കുക.

3. രണ്ടാഴ്ചയിലൊരിക്കല്‍ ജീവാമൃതം/ ചാണകസ്ലറി പ്രയോഗിക്കുക.

4. പത്ത് കിലോ ജൈവവളത്തില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ത്ത ശേഷം നടുക.

5. ഇലകളിലും തണ്ടിലും സ്യൂഡോമോണസ് 10 ഗ്രാം പൊടി/ 5 മില്ലി ദ്രവം , ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക