
സീരിയല്‍ ഷൂട്ടിങ് സെറ്റില്‍ പുലിയിറങ്ങിയത് ഭീതി പരത്തി. ഗൊരേഗാവ് ഫിലിം സിറ്റിയിലെ മറാഠി സീരിയലിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. വൈകീട്ട് നാല് മണിയോടെയാണ് പുലി അതിന്റെ കുഞ്ഞുമായി എത്തിയത്.200 ഓളം ആളുകള്‍ ഈ സമയത്ത് സെറ്റിലുണ്ടായിരുന്നു. പുലിയെ കണ്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം മറ്റൊരു മറാഠി സീരിയല്‍ ഷൂട്ടിങ് സ്ഥലത്തും സമാന സംഭവമുണ്ടായിരുന്നു. ഇത്തരത്തില്‍ സെറ്റുകളില്‍ പുലിയിറങ്ങുന്നതു പതിവായി മാറുന്നുണ്ടെന്നു ഓള്‍ ഇന്ത്യ സൈന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ശ്യാംലാല്‍ ഗുപ്ത പ്രതികരിച്ചു.
മൂന്നോ, നാലോ സെറ്റുകളിലായി ഇത്തരത്തില്‍ പുലിയിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കില്‍ തങ്ങള്‍ സമരത്തിനിറങ്ങും. ഫിലിം സിറ്റിയുടെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടി വരും. ശ്യാംലാല്‍ മുന്നറിയിപ്പ് നല്‍കി.