
കോട്ടയം മുണ്ടക്കയം കണ്ണിമല മേഖലയില്‍ ഭീതി പടര്‍ത്തിയ പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. ജനവാസ മേഖലയില്‍ എത്തിയ പുലി കണ്ണിമല പന്തിരുവേലില്‍ സബിൻറെ ആടിനെ കൊന്നിരുന്നു. കൂട്ടില്‍ നിന്ന ആടിനെ പകുതി കടിച്ച് ഉപേക്ഷിച്ചു പോയ പുലിയെ നിരീക്ഷിക്കാൻ ഫോറസ്റ്റുകാരും നാട്ടുകാരും ചേര്‍ന്ന് ക്യാമറ സ്ഥാപിക്കുകയായിരുന്നു.
പിറ്റേ ദിവസം വീണ്ടും പുലിയെത്തി ആടിന്റെ അവശിഷ്ടഭാഗങ്ങള്‍ കൂടി കടിച്ചെടുത്ത് കൊണ്ടുപോയി. സമീപത്ത് തന്നെയുള്ള പുലിക്കുന്നില്‍ ഗര്‍ഭിണിയായ ആടിനെ അജ്ഞാത ജീവി കടിച്ചു കൊല്ലുകയുണ്ടായിരുന്നു. അത് പുലിയാണെന്ന് നാട്ടുകാര്‍ സംശയിച്ചെങ്കിലും ക്യാമറ ഇല്ലാതിരുന്നതിനാല്‍ മനസ്സിലാക്കാനായില്ല. ഇതിന് പിന്നാലെയാണ് പുലിയെ പിടിക്കാൻ പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക