സ്വര്‍ണവ്യാപാരിയെ ആക്രമിച്ച്‌ പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച്‌ 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു പൂനെയില്‍ നിന്ന് അന്വേഷണ സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയെ ആക്രമിച്ച്‌ 75 പവൻ സ്വര്‍ണവും പണവും കവര്‍ന്നെന്നാണ് കേസ്.

അനീസ് എന്ന ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. മാര്‍ച്ച്‌ 26നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 11 സിപിഐഎം നേതാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിൻ്റെ മുഖ്യസൂത്രധാരൻ അര്‍ജുൻ ആണെന്നാണ് പൊലീസ് പറയുന്നത്.എഴുപത്തി അഞ്ച് പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് കവര്‍ച്ചചെയ്യപ്പെട്ടത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച്‌ വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക