ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിനൊപ്പമുള്ള തന്റെ ആഗ്രഹത്തെ കുറിച്ച്‌ പറഞ്ഞത്. സിനിമയില്‍ വിളിച്ചിരുന്നു, പക്ഷെ അഭിനയിക്കാനുള്ള ആഗ്രഹമില്ലെന്ന് ചിന്ത പറയുന്നുണ്ട്.

‘ദുല്‍ഖറിന്റെ കൂടെ അഭിനയിക്കാനാണ് താല്‍പര്യം. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല, ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയില്‍ അഭിനയിച്ചാല്‍ മതി. സണ്ണി വെയ്ൻ എന്റെ സുഹൃത്താണ്. സണ്ണിയുടെ അടുത്ത സുഹൃത്ത് ആണല്ലോ ദുല്‍ഖര്‍. ഇത് സണ്ണിയുടെ അടുത്ത് പറഞ്ഞിട്ടില്ല. ദുല്‍ഖറിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. മമ്മൂക്കയെ നേരിട്ട് കണാറുണ്ട്’ എന്നാണ് ചിന്ത പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മമ്മൂക്കയോട് പറയായിരുന്നില്ലേ, എനിക്ക് ദുല്‍ഖറിനെ ഒന്ന് കാണണം മമ്മൂക്ക’ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. ‘കാണാം ഇനിയും അവസരങ്ങള്‍ ഉണ്ടല്ലോ” എന്നാണ് ഇതിന് മറുപടിയായി ചിന്ത പറയുന്നത്. ഇക്കാര്യം താൻ ദുല്‍ഖറിന്റെ കമ്ബനിയില്‍ എത്തിക്കുന്നതായിരിക്കുമെന്നും അവതാരകൻ പറയുന്നുണ്ട്. നായികമാരില്‍ തനിക്ക് ഇഷ്ടം ശോഭനയെയാണ് എന്നും ചിന്ത പറയുന്നുണ്ട്.

‘ശോഭനയെ ഇഷ്ടമാണ്, മഞ്ജു വാര്യരെ ഇഷ്ടമാണ്, ഇപ്പോള്‍ എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഓരോ കാലഘട്ടത്തിലും ഓരോരുത്തരെയും ഇഷ്ടമാണ്. റിമയെ, പാര്‍വതിയെ എല്ലാവരെയും ഇഷ്ടമാണ്. ഇവരുടെയൊക്കെ നിലപാടുകള്‍ നോക്കാറുണ്ട്. നിഖില ഇന്റര്‍വ്യൂവില്‍ ഒക്കെ സംസാരിക്കുന്നത് കേള്‍ക്കുമ്ബോള്‍ ഒരു സന്തോഷം’ എന്ന് ചിന്ത ജെറോം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക