മറുനാടൻ മലയാളി ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നല്‍കി തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനുള്ളില്‍ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്. ഓഫീസ് നില്‍ക്കുന്ന കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നും ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങള്‍ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം മറുനാടൻ മലയാളിയോടുള്ള സിപിഎം വിരോധത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള നീക്കം എന്ന ആരോപണവും ശക്തമാണ്. സർക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും, ഭരണപക്ഷത്തെ പ്രമുഖരുടെയും നിശിത വിമർശകനാണ് മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയ. സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും അദ്ദേഹം ഒളിവിൽ തുടരുന്നത് സർക്കാർ മറ്റു കേസുകളിൽ പ്രതിചേർത്ത് വേട്ടയാടൽ തുടരുന്നതിനാൽ ആണ് എന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ഇതിനെല്ലാം ഇടയിലാണ് സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപനത്തിന്റെ ഓഫീസ് അടച്ചുപൂട്ടി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ചു നോട്ടീസ് നൽകിയിരിക്കുന്നത്. പല വിഷയത്തിലും നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എതിരെയും മറുനാടൻ മലയാളി നിശിതമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെയും മാധ്യമപ്രവർത്തകരെയും വേട്ടയാടുന്ന സിപിഎം ശൈലിയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇപ്പോൾ മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക