വിവിധ തരത്തിലുള്ള സാമൂഹിക പരീക്ഷണങ്ങള്‍ നടത്തി അവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഇപ്പോള്‍ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു വനിതാ യൂട്യൂബര്‍ അത്തരത്തില്‍ ഒരു വീഡിയോ തൻറെ സോഷ്യല്‍ മീഡിയാ പേജില്‍ പോസ്റ്റ് ചെയ്തു. തൻറെ ഹാൻഡ് ബാഗില്‍ 6000 രൂപ വച്ച്‌ അത് ഒരു പൊതു സ്ഥലത്ത് ഉപേക്ഷിച്ചതിനു ശേഷം പിന്നീട് സംഭവിക്കുന്നത് എന്താണ് എന്നായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. പോസ്റ്റ് ചെയ്ത വീഡിയോ വൈറലായെങ്കിലും രൂക്ഷ വിമര്‍ശനമാണ് യൂട്യൂബര്‍ക്ക് സോഷ്യല്‍ മീഡിയാ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ലഭിച്ചത്.

6000 രൂപ ബാഗില്‍ ഉണ്ട് എന്ന് അവകാശപ്പെട്ടതിനു ശേഷം യുവതി ഒരു പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്നു. അതിനുശേഷം സമീപത്തായി തന്നെ മറഞ്ഞിരിക്കുന്നു. പണം അടങ്ങിയ തൻറെ ബാഗിന് എന്ത് സംഭവിക്കുന്നു എന്ന് അറിയുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ഇന്ത്യ സുരക്ഷിതമാണോ എന്ന ക്യാപ്ഷൻ നല്‍കി കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഉപേക്ഷിച്ച ബാഗ് അതുവഴി നിരവധിപേര്‍ കടന്നുപോകുന്നുണ്ടെങ്കിലും ആരും എടുക്കാനോ അതില്‍ എന്താണെന്ന് നോക്കാനോ തുനിയുന്നില്ല. അല്പസമയം കഴിയുമ്ബോള്‍ അതുവഴി ഒരു ചെറുപ്പക്കാരൻ വരുന്നു. അയാള്‍ ആ ബാഗ് എടുത്തു കൊണ്ടുപോകുന്നു. അപ്പോള്‍ മറ്റൊരു ചെറുപ്പക്കാരൻ ഓടിവന്ന് അയാളെ പിടികൂടുന്നതാണ് വീഡിയോയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യ കാഴ്ചയില്‍ തന്നെ വീഡിയോ പ്ലാൻ ചെയ്തു ചെയ്തതാണ് എന്ന കാര്യം ഏതൊരാള്‍ക്കും മനസ്സിലാകും. അതുകൊണ്ടുതന്നെ ഈ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇത്തരത്തില്‍ ആളുകളെ വിഡ്ഢികളാക്കരുതെന്നും ഇത്തരം പൊട്ടത്തരങ്ങളുമായി മേലില്‍ വീഡിയോയില്‍ വന്നേക്കരുത് എന്നും അടക്കമുള്ള അഭിപ്രായങ്ങളാണ് നെറ്റിസണ്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക