കോട്ടയത്തും കണ്ണൂരും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മഴ കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സാംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വടക്കൻ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ശക്തമായ കാലവര്‍ഷപെയ്ത്ത് തുടരുകയാണ്. അടുത്ത മണിക്കൂറുകളിലും മഴ തിമിര്‍ത്ത് പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, പ്രത്യേകിച്ച്‌ വടക്കൻ കേരളത്തില്‍. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴമുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ മഴ കനക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത തുടരണം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പല സ്റ്റേഷനുകളിലും അതിതീവ്ര മഴ ലഭിച്ചു. പലയിടത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ കിട്ടിയത് 200 മില്ലിമീറ്ററിലധികം മഴ. ജൂണ്‍ 1 മുതല്‍ 30 വരെ, കാലവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ സംസ്ഥാനത്തു ലഭിച്ചത് 260.3 mm മഴ.ജൂലൈ 3 മുതല്‍ 6 വരെയുള്ള 4 ദിവസം കൊണ്ട് സംസ്ഥാനത്ത് പെയ്തിറങ്ങിയത് 256.4 mm മഴ. മഴക്കുറവ് 61% നിന്ന് 32% മായി മാറി.

കാലവര്‍ഷ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍.878 mm. ഏറ്റവും കുറവ് തിരുവനന്തപുരത്ത് 273 mm.പത്തനംതിട്ട ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതില്‍ നിന്ന് 6% അധിക മഴ ലഭിച്ചു.ശക്തമായ കാറ്റിനുംഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. തീരമേഖലയില്‍ കടലാക്രമണ സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക