തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍തലവനും ഗൂഢാലോചനക്കേസിലെ പ്രതിയുമായ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ സിബിഐ അറസ്റ്റ് ഉള്‍പ്പടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായതോടെയാണ് സിബി മാത്യൂസ് ഉള്‍പ്പടെ പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയായ എസ് വിജയന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നമ്ബി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തതിനാല്‍ തനിക്ക് നമ്ബിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നായിരുന്നു സിബിയുടെ വാദം.

സിബി മാത്യൂസിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നമ്ബി നാരായണനും മറിയം റഷീദയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതേസമയം കേസിലെ പ്രതികളെല്ലാം ഉന്നതല ബന്ധമുള്ളവരാണെന്നും, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക