
ഹിമാചല്‍പ്രദേശില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ ഗുരുവായൂര്‍ സ്വദേശിയായ സൈനികന് വീരമൃത്യു. കിഴക്കേനടയില്‍ ശ്രീകൃഷ്ണ സ്വീറ്റ് ഉടമ കൊളാടിപ്പടിയില്‍ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഗുരുവായൂര്‍ തിരുവെങ്കിടം കൊടക്കാട്ട് വീട്ടലായില്‍ വിജയകുമാറിന്റെയും തേക്കേടത്ത് ബേബിയുടെയും മകന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ വിബിന്‍ ദേവ്(32)ആണ് മരിച്ചത്.
ബീര്‍ ബിലിങ്ങിലെ ഗ്രാമത്തിലാണ് പാരാഗ്ലൈഡിങ്ങിനിടെ അപകടം. പാരാഗ്ലൈഡിങ്ങിനിടെ റോട്ടര്‍ ടര്‍ബുലന്‍സ് പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഡല്‍ഹി നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സബ്മറൈന്‍ ഡിസൈന്‍ ഗ്രൂപ്പ് ലഫ്റ്റനന്റ് കമാന്‍ഡറാണ് വിബിന്‍ ദേവ്. സഹോദരി: ഇന്ദുലേഖ. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക