മധ്യപ്രദേശില്‍ പ്രവേശ് ശുക്ല മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാല്‍ കഴുകി ക്ഷമാപണം നടത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ മുഖ്യമന്ത്രി കണ്ടത്.

സംഭവത്തില്‍ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍ ഇയാളുടെ വീടിന്റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തിരുന്നു. അനധികൃത നിര്‍മ്മാണമെന്ന് കാണിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആദിവാസി യുവാവിനെ നേരിട്ട് കാണുന്നത്. ഭോപ്പാലിലെ സ്മാര്‍ട് സിറ്റി പാര്‍ക്കില്‍ യുവാവിനൊപ്പമെത്തിയ മുഖ്യമന്ത്രി വൃക്ഷ തൈ നട്ടിരുന്നു. യുവാവിന് നേരിട്ട അപമാനത്തിലും അക്രമത്തിലും അതീവ ദുഖമുണ്ടെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ ശിക്ഷാ നിയമം 294, 504 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രവേശ് ശുക്‌ളയെ അറസ്റ്റ് ചെയ്തത്. സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമത്തിനും അശ്ലീലത പ്രദര്‍ശനം, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം അടക്കമുള്ളവയാണ് ശുക്‌ളയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാള്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

പ്രവേശ് സിദ്ധിയിലെ ബിജെപി പ്രവര്‍ത്തകനാണെന്നും കേദാര്‍ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേശ് അവരില്‍ ഒരാളല്ലെന്നും പ്രവേശുമായി തനിക്ക് ബന്ധമില്ലെന്നും കേദാര്‍ പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക