മലയാള ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അര്‍ഥന ബിനു രംഗത്ത്. വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അര്‍ഥന പറയുന്നു. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില്‍ ചാടി പോകുന്ന വീഡിയോ അര്‍ഥന പങ്കുവച്ചു. അമ്മയെയും സഹോദരിയെയും തന്നെ ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്ബോഴാണ് ഈ സംഭവം നടന്നതെന്നും അര്‍ഥന പറയുന്നു.

ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: കദേശം 9:45 ന് ഞങ്ങള്‍ സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടൻ കൂടിയായ എന്റെ പിതാവ് വിജയകുമാറാണ് വീഡിയോയിലുള്ളത്. എനിക്കും എന്റെ അമ്മയ്ക്കും എന്റെ സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വര്‍ഷം മുമ്ബ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരുന്നിട്ടും മതില്‍ ചാടിക്കടന്ന് ഞങ്ങളുടെ വസതിയില്‍ അതിക്രമിച്ച്‌ കടന്ന ശേഷം അവൻ തിരികെ പോകുന്നത് ഈ വീഡിയോ കാണിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക