ഹൈദരാബാദ്: തെലങ്കാനയില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ച്‌ തെറിപ്പിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മറ്റു രണ്ടുപേര്‍ യുവതികളാണ്.ഹൈദരാബാദ് ഹൈദര്‍ഷാക്കോട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത നടത്തത്തിന് ഇറങ്ങിയ മൂന്ന് പേര്‍ക്ക് നേരെയാണ് കാര്‍ പാഞ്ഞുകയറിയത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കാറിന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.അമിത വേഗത്തില്‍ വളവ് തിരിഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്ന് പേര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. പിന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും തെറിച്ചുപോകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക