ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, വീട്ടു വളപ്പിലെ പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീൻകൃഷി, ബയോ ഫ്ളോക്ക് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യ കൃഷി, ഓരു ജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീൻ വിത്ത് ഉത്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍.

എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമുകള്‍ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലാ, വൈക്കം മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂലൈ ഏഴിന് വൈകിട്ട് നാലിനകം ഓഫീസുകളില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2566823 മത്സ്യഭവനുകള്‍ പാലാ- 04822299151, വൈക്കം- 04829 291550.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക