രാജ്യത്ത് സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്തി ബിജ്ലി യോജന’ (PM Surya Ghar: Muft Bijli Yojana). ഒരു കോടി വീടുകളില്‍ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കാനാണ് പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി ലക്ഷ്യമിടുന്നത്. ഈ സ്കീമിന് അപേക്ഷിക്കുന്നത് മുതല്‍ സബ്സിഡി ലഭിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും എന്താണെന്ന് ലളിതമായ വാക്കുകളില്‍ ഞങ്ങള്‍ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നു.

എങ്ങനെ അപേക്ഷിക്കാം?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

* ആദ്യം, പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://pmsuryaghar.gov.in സന്ദർശിക്കുക.

* ഹോംപേജിൻ്റെ ഇടതുവശത്ത് ലഭ്യമായ ‘റൂഫ്‌ടോപ്പ് സോളാറിന് അപേക്ഷിക്കുക’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

* സംസ്ഥാനം, ജില്ല, വൈദ്യുതി വിതരണ കമ്ബനി തിരഞ്ഞെടുക്കുക, നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് നമ്ബർ നല്‍കി ‘അടുത്തത്’ ക്ലിക്ക് ചെയ്യുക.

* രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങളുടെ മൊബൈല്‍ നമ്ബറും ഇമെയിലും നല്‍കി നിർദേശങ്ങള്‍ പാലിക്കുക.

* നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് നമ്ബറും മൊബൈല്‍ നമ്ബറും ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക.

* തുടർന്ന് റൂഫ് ടോപ്പ് സോളാർ സ്കീമിലേക്ക് നിർദേശങ്ങള്‍ പാലിച്ച്‌ അപേക്ഷിക്കുക

* റൂഫ്‌ടോപ്പ് സോളാറിന് അപേക്ഷിച്ചതിന് ശേഷം, ഡിസ്‌കോമില്‍ (വൈദ്യുതി വിതരണ കമ്ബനി) നിന്നുള്ള സാധ്യതാ അംഗീകാരത്തിനായി കാത്തിരിക്കുക. സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ഡിസ്‌കോമില്‍ രജിസ്റ്റർ ചെയ്ത ഒരു വില്‍പ്പനക്കാരൻ മുഖേന പ്ലാൻ്റ് ഇൻസ്റ്റാള്‍ ചെയ്യുക.

* ഇൻസ്റ്റാളേഷൻ പൂർത്തിയായതിന് ശേഷം പ്ലാൻ്റ് വിശദാംശങ്ങള്‍ സമർപ്പിക്കുകയും നെറ്റ് മീറ്ററിന് അപേക്ഷിക്കുകയും ചെയ്യുക.

* നെറ്റ് മീറ്റർ ഘടിപ്പിച്ച ശേഷം അധികൃതർ പരിശോധന നടത്തുകയും സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

* കമ്മീഷൻ ചെയ്യാനുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിങ്ങളുടെ ബാങ്ക് വിവരങ്ങളും ക്യാൻസലാക്കിയ ഒരു ചെക്കും വെബ്സൈറ്റ് വഴി സമർപ്പിക്കുക. 30 ദിവസത്തിനകം നിങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കും.

സബ്സിഡി തുക: നിങ്ങളുടെ വീട്ടിലെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗത്തെ അടിസ്ഥാനമാക്കിയാണ് സബ്സിഡി തുക നിശ്ചയിക്കുന്നത്. സാധാരണയായി, മൂന്ന് കിലോവാട്ട്റ്റില്‍ താഴെ കപ്പാസിറ്റി ഉള്ള സോളാർ പ്ലാന്റുകള്‍ക്കാണ് സബ്സിഡി ലഭിക്കുക.ഇതാണ്

ഏകദേശ സബ്സിഡി തുകകള്‍: 0-150 യൂണിറ്റ് വരെ ശരാശരി ഉപഭോഗം: 30,000 മുതല്‍ 60,000 വരെ

150-300 യൂണിറ്റ് വരെ ശരാശരി ഉപഭോഗം: 60,000 മുതല്‍ 78,000 വരെ

300 യൂണിറ്റിന് മുകളില്‍ ശരാശരി ഉപഭോഗം: 78,000

സംശയങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ഏരിയയിലെ ഡിസ്കോം ഓഫീസുമായി ബന്ധപ്പെടുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക