സംസ്ഥാനത്ത് വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് വിവാദങ്ങള്‍ പൊന്തിവരുന്നതിനിടെ വട്ടിയൂര്‍ക്കാവില്‍ രസകരമായ ബാനറുമായി എബിവിപി. “വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഇവിടെ ലഭ്യമല്ല” എന്നെഴുതിയ ബാനറാണ് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജിന്റെ പ്രവേശന കവാടത്തില്‍ കെട്ടിയത്. “വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഇവിടെ ലഭ്യമല്ല. പരീക്ഷ എഴുതിയാല്‍ മാത്രം ജയിക്കുന്ന കലാലയത്തിലേക്ക് സ്വാഗതം” എന്നാണ് ബാനറിലുള്ളത്.

എസ്‌എഫ്‌ഐയുടെ “വര്‍ഗീയത തുലയട്ടെ” എന്നെഴുതിയ ബാനറിന് തൊട്ട് മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.എസ്‌എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട വിവാദം പൊങ്ങിവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കലിംഗ സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റാണ് നിഖില്‍ നേടിയെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് നേടിയതായും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജ എക്സ്പീരിയന്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിക്കൊണ്ട് ഗവ.കോളജില്‍ ജോലി നേടിയ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും അറസ്റ്റിലായതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്‌ഡി വ്യാജമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക